തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ നിർജ്ജീവമാക്കി :  പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ നിർജ്ജീവമാക്കിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് ത്രിതല പഞ്ചായത്ത് നഗരസഭാ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജന പ്രതിനിധികളുടെ സമ്മേളനം പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിലൂടെ ലഭിച്ച അധികാരങ്ങൾ സർക്കാർ കവർന്നെടുക്കുകയാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നു. ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഇതുവരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ വികസന പ്രവർത്തനങ്ങൾ സ്തം ഭിച്ചിരിക്കുകയാണ്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ യുഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ പക്ഷപാതം കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ ഈ മാസം അവസാനം എല്ലാ പഞ്ചായത്ത് ഓഫീസുകൾക്കും സർക്കാർ  സ്ഥാപനങ്ങൾക്കും മുന്നിൽ കോൺഗ്രസ് ജനപ്രതികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, വിനീത അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ജസ്സി അലക്സ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....