പൗരാവകാശ സംരക്ഷണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബ്ദുൾനാസർ മദനിയെ കേരളത്തിൽ നിന്ന് കടത്തികൊണ്ടുപോയതിൻറെ 25 -ആം വാർഷിക ദിനത്തോടനുബന്ധിച്ചു മഅദ്നി ‘നാടുകടത്തിലിൻറെ കാൽനൂറ്റാണ്ട്’ പൗരാവകാശ സംരക്ഷണ സമ്മേളനം നടത്തി. ജില്ലാ ജനറൽ കൺവീനർ റഷീദ് പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ഗാന്ധി സ്‌ക്വയറിൽ നടത്തിയ സമ്മേളനം മുൻസിപ്പൽ ചെയർമാൻ അഡ്വ .ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിത ജനകോടികളുടെ മോചനത്തിന് വേണ്ടി ശബ്ദിക്കുകയും ദളിത്-മതന്യൂനപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് വേണ്ടി പി.ഡി.പി എന്ന അവര്‍ണ്ണ രാഷ്ട്രീയത്തിന് രൂപം നല്‍കുകയും ചെയ്ത കാരണം കൊണ്ട് ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ കണ്ണിലെ കരടായി പിറന്നുവീണ നാട്ടില്‍ നിന്നും അബ്ദുല്‍ നാസര്‍ മഅ്ദനി നാടുകടത്തപ്പെട്ട് 2022 മാര്‍ച്ച് 31ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്.

പിഡിപി സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി ആമുഖ പ്രഭാഷണം നടത്തി. പിഡിപി സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം നടയറാ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി.  സലിം പെരുമ്പെട്ടിക്കാട്ടിൽ, എം എസ് അബ്‍ദുൾ ജബ്ബാർ, സിറാജ്  ചുങ്കപ്പാറ, അസീസ് പഴകുളം, നൗഷാദ് ഏനാത്തു, അഷറഫ് പരുമല, ഷീജ അസീസ്, ഹക്കീം പമ്മം, അൻസാരി ഏനാത്തു, സക്കിർ ഹുസൈൻ കോന്നി, ജമാലുദീൻ നാലു പങ്ക്, എന്നിവർ സംസാരിച്ചു.  ഹാരിസ് മുളമൂട്ടിൽ നന്ദി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...