മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി അറിയിച്ചു. കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്താത്തത്. അതേസമയം സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർതുക എഎഫ്എ (അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കി നൽകില്ലെന്നാണ് സൂചന. കരാർ ലംഘനം നടന്നുവെന്നാണ് അർജന്റീന അസോസിയേഷന്റെ നിലപാട്. ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























