രാജ്യത്ത് പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് പി എസ് സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനമായി കേരളം. ഇന്ത്യയിലെ ആകെ ജനസഖ്യയുടെ 2.8 ശതമാനം ജനങ്ങളാണ് കേരളത്തിൽ ഉള്ളത്. രാജ്യത്ത് നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. ഇത് വെറുതെ പറയുന്നതല്ല യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷന്റെ കണക്കാണ്. ഇന്ന് രാജ്യത്താകെ നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണെന്നും. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമതുള്ളത് കേരള പി എസ് സി ആണെന്നുമാണ് യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷന്റെ കണക്ക്‌.

2016 മെയ് മുതൽ ഇതുവരെ രണ്ട് ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് (2,89,936) നിയമന ശുപാർശകളാണ്  ഇതുവരെ കേരള പിഎസ്‍സി അയച്ചത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തവിധം റെക്കോർഡ് കണക്കാണിത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ മുപ്പത്തിനാലായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിനാല് (34194) നിയമമങ്ങളാണ് കേരള പി എസ് സി വഴി നടത്തിയത്.  ജനസംഖ്യ കൂടുതലുള്ളതും ഏറ്റവും വലുതുമായ സംസ്ഥാനങ്ങളിൽ പോലും ഓരോ വർഷവും 1000ത്തിൽ താഴെ മാത്രമാണ് നിയമനങ്ങൾ നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...