കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ ബന്ധിപ്പിക്കുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 4 സമാന്തര റോഡ‍ുകൾ കോട്ടയത്തിനു ചുറ്റുമായുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാത്തതു വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭാഗങ്ങൾ കൂടി കണക്ട് ചെയ്താൽ റിങ് റോഡിന്റെ ഫലം ചെയ്യും. നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടു വരി, എലിപ്പുലിക്കാട്ട് പാലം വഴി വട്ടമൂട് പാലത്തിലൂടെ എംസി റോഡ് എന്നിങ്ങനെയാണു റോഡുകൾ.

ഇതിനൊപ്പം ഈരയിൽക്കടവ്– മണിപ്പുഴ ബൈപാസ് വിപുലീകരണം കൂടി നടക്കും. കാക്കൂർ ഭാഗത്ത് 650 മീറ്റർ സ്ഥലം ഏറ്റെടുത്താൽ ഈ ബൈപാസ് എംസി റോഡിന് സമാന്തരമായി ചിങ്ങവനം വരെ യാഥാർഥ്യമാകും. ഇതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇപ്പോഴത്തെ ദേശീയപാതയിൽ കഞ്ഞിക്കുഴി ജംക്‌ഷനിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപാലവും യാഥാർഥ്യമാക്കും. ഉമ്മൻ ചാണ്ടി സർക്കാർ 38.5 കോടി രൂപ അനുവദിച്ച് നടപടികൾ പൂർത്തിയാക്കിയതാണ്. എന്നാൽ, അതു പിന്നീട് നടക്കാതെ പോയി. പദ്ധതി വീണ്ടും തുടങ്ങാൻ സർക്കാർ ഈ ബജറ്റിൽ ചെറിയ തുക നൽകി. ആദ്യഘട്ട നടപടികൾ പുരോഗമിക്കുന്നു. അടുത്ത ബജറ്റിൽ കൂടുതൽ തുക നൽകണമെന്ന കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...