ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന പരാമര്‍ശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സുപ്രിം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന പരാമര്‍ശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രിം കോടതി. യഥാർഥ ഇന്ത്യക്കാരൻ ആയിരുന്നുവെങ്കിൽ അങ്ങനെ പറയില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം രാഹുലിനെതിരായ അപകീര്‍ത്തി കേസിലെ നടപടികൾ സ്റ്റേ ചെയ്തു. “ചൈനക്കാർ 2,000 കിലോമീറ്റർ പിടിച്ചടക്കിയ കാര്യം നിങ്ങൾക്ക് എങ്ങനെ അറിയാം?” മാനനഷ്ടക്കേസ് ചോദ്യം ചെയ്ത് ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ സുപ്രിം കോടതി ചോദിച്ചു. “നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾ അത് പറയില്ലായിരുന്നു” എന്ന് കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മാസിഹും ഉൾപ്പെട്ട ബെഞ്ച് രാഹുലിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വാക്കാലുള്ള പരാമര്‍ശങ്ങൾ നടത്തി.ഒരു പ്രതിപക്ഷ നേതാവിന് പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ദൗർഭാഗ്യകരമായ സാഹചര്യമായിരിക്കുമെന്ന് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്‍വി വാദിച്ചു. എന്നാൽ എന്തുകൊണ്ട് ഇത് പാര്‍ലമെന്‍റിൽ പറയാത്തതെന്നും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നതെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...