കോഴികള്‍ പുരയിടത്തില്‍ കയറിയതിനെച്ചൊല്ലി വീട്ടമ്മമാര്‍ തമ്മില്‍ കയ്യാങ്കളി : ഒരാളുടെ കൈയൊടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍: വളര്‍ത്തുകോഴികള്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍ത്തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്. പരിക്കേറ്റ നളിനിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നളിനിയുടെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസെടുത്തു.

അയല്‍വാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി നല്‍കിയ പരാതിയില്‍ പറയുന്നു. നളിനി വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ അയല്‍വാസിയായ സാറാമ്മയുടെ പുരയിടത്തില്‍ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രേ. ഇതേച്ചൊല്ലി ഇരുവീട്ടുകാര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. ബുധനാഴ്ച്ച രാവിലെ പത്തോടെ നളിനിയുടെ കോഴികള്‍ സാറാമ്മയുടെ പുരയിടത്തില്‍ വീണ്ടും കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...