വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ സംഘർഷം. രണ്ട് യാത്രക്കാർ തമ്മിൽ ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പൻഹേഗൻ-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. രണ്ട് യാത്രക്കാർ തമ്മിൽ ആംറെസ്റ്റിനെ ചൊല്ലി വാക്പോരിൽ ഏർപ്പെടുകയായിരുന്നു. വൈകാതെ തന്നെ ഇത് വലിയ ഏറ്റുമുട്ടലിൽ കലാശിച്ചു. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു യാത്രക്കാരുടെ ഏറ്റുമുട്ടൽ. ഭക്ഷണം നൽകുന്നതിനിടെയാണ് ഇരുവരും തമ്മിൽ ആദ്യം തർക്കമുണ്ടായത്. തുടർന്ന് ഇവരിൽ ഒരാൾക്ക് വിമാനത്തിൽ പ്രത്യേക സീറ്റ് നൽകി. എന്നാൽ സ്ഥലം മാറിയിരുന്ന യാത്രക്കാരൻ ലഗേജ് എടുക്കാനായി തന്റെ പഴയ സീറ്റിൽ തിരിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. എയർ ഇന്ത്യ വിമാനത്തിലെ ഇക്കണോമി ക്ലാസിലായിരുന്നു യാത്രക്കാരുടെ ഏറ്റുമുട്ടൽ. വിമാനത്തിലെ ഏതാണ്ട് മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രണ്ട് പേർ തമ്മിൽ ആരംഭിച്ച പ്രശ്നം പിന്നീട് കയ്യാങ്കളിയിലേയ്ക്ക് എത്തിയത് സഹയാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചു. ചില പ്രശ്‌നങ്ങളെച്ചൊല്ലി യാത്രക്കാർ തമ്മിൽ സംഘർഷമുണ്ടായെന്നും എന്നാൽ പിന്നീട് അത് വളരെ സൗഹാർദ്ദപരമായി പരിഹരിച്ചെന്നും എയ‍ർ ഇന്ത്യ അധികൃതർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....