ഇടുക്കിയിൽ ഹർത്താലിനിടെ സംഘർഷം ; വാഹനങ്ങൾ തടഞ്ഞു, വ്യാപാരികളും പ്രവർത്തകരും തമ്മിൽ വാക്കേറ്റം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെ നേരിയ സംഘർഷം. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പൂപ്പാറയിൽ നേരിയ സംഘർഷമുണ്ടായി. പ്രദേശത്ത് വിനോദസഞ്ചാരികളുടെ വാഹനങ്ങളും തടഞ്ഞിട്ടു. പോലീസ് സംഭവ സ്ഥലത്തെത്തി. പത്തുമണിയോടെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം ആരംഭിച്ചു. കട്ടപ്പനയിൽ വ്യാപരികളും സമാരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. കടകൾ അടയ്ക്കണമെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യാപാരികളും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. പോലീസ് സ്ഥലത്തെത്തി. മൂന്നാറിൽ ഹർത്താൽ പൂർണ്ണമാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞിട്ടെങ്കിലും പിന്നീട് കടത്തിവിട്ടു. ജില്ലയിലെ 13 പഞ്ചായത്തുകളിൽ പുതിയതായി നിർമ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിനെതിരേയാണ് ഹർത്താൽ. ഭൂനിയമ ഭേദഗതി ബിൽ പൂർണ്ണമായ പരിഹാരമല്ലെന്നാണ് കോൺഗ്രസ് ആരോപണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി മറ്റ് അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...