കുടുംബത്തർക്കത്തെ തുടർന്ന് സംഘർഷം ; പിതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ റിട്ട.എസ്.ഐയായ ഏറ്റുമാനൂർ പുന്നത്തുറവെസ്റ്റ് മാടപ്പാട് കുമ്പളത്തറയിൽ മാധവൻ (77) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മകൻ ജിതേഷിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച മാധവനും, രണ്ടാം ഭാര്യയും മകൻ ജിതേഷും, ഭാര്യയും കുട്ടികളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ബി.എസ്.എഫിൽ നിന്നും റിട്ടയർ ചെയ്ത ജിതേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ജോലി ചെയ്യുകയാണ്.

തിങ്കളാഴ്ച വൈകിട്ട് മാധവനും ജിതേഷിന്റെ ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നു മാധവൻ ജിതേഷിന്റെ ഭാര്യയെ മർദിച്ചിരുന്നതായി പോലീസ് പറയുന്നു. വൈകിട്ട് വീട്ടിലെത്തിയ മാധവനും ജിതേഷും തമ്മിൽ ഇതേച്ചൊല്ലി വാക്ക് തർക്കമുണ്ടായി. സംഘർഷത്തിനിടെ ജിതേഷ് മാധവനെ മർദിക്കുകയും, പിടിച്ച് തള്ളുകയുമായിരുന്നു. തുടർന്നു പരിക്കേറ്റ മാധവനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, ഡി.വൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...