തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിൽ അന്വേഷണ കമ്മീഷൻ രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നും സി.സി.ടി.വി പ്രവർത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഇന്ന് റിപ്പോർട്ട് വി.സിക്ക് കൈമാറും. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും എം.എ മലയാളം വിദ്യാർഥിയുമായ സാൻജോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ മര്‍ദിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. തുടർന്ന് എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അർധരാത്രി കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത കോൺഗ്രസ് എം.എൽ.എമാർ അടക്കമുള്ളവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പോലീസ് കേസെടുത്തു. സാൻജോസിന്റെ പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും സ്റ്റേഷന് മുന്നിലെ സംഘർഷത്തിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് നന്ദൻ അടക്കമുള്ളവർക്കെതിരെയും കേസെടുത്തിരുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.