തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ എല്ലാവർക്കും കഴിയണമെന്ന് പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമ്പത്തിന്റെ ഭൂരിഭാഗവും ഏതാനും ചിലരുടെ കൈകളിലേക്ക് മാത്രം കേന്ദ്രീകരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കുന്ന ഭരണകൂടങ്ങളാണ് വര്‍ത്തമാന കാലഘട്ടത്തില്‍ എല്ലാവരെയും പ്രതിസന്ധിയിലാക്കുന്നതെന്ന് മുൻ ഡിസിസി പ്രസിഡന്റ്‌ പി. മോഹൻരാജ് പറഞ്ഞു. അത് ഓരോ തൊഴിലിനെയും തൊഴിലാളിയെയും ബാധിക്കുന്നുമുണ്ട് എന്നും കോര്‍പറേറ്റ് താല്‍പര്യങ്ങളിലേക്ക് മാത്രം ശ്രദ്ധയും കരുതലും ചുരുക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎൻറ്റിയുസി ഫോറസ്റ്റ് ഡിപ്പോ ലോഡിങ് & ജനറൽ വർക്കേഴ്സ് യൂണിയൻ റാന്നി മേഖല കമ്മിറ്റി സംഘടിപ്പിച്ച ലോക തൊഴിലാളി ദിന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റ്റി. സി. തോമസ് അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സിബി താഴത്തില്ലത്ത്, പ്രമോദ് മന്ദമരുതി, റെഞ്ചി പതാലിൽ, ആർ. സുകുമാരൻ നായർ, ഗ്രേസി തോമസ്, അങ്ങാടിക്കൽ വിജയകുമാർ, സജി. കെ. സൈമൺ, മുരളി മേപ്പുറത്ത്, ഒ. ജെ. ജോണി, ഇ. സി. തങ്കപ്പൻ, പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ്...

കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...