അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി. അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. അർജുൻ ആയങ്കി മുങ്ങിനടന്ന കാർ പിടികൂടി. ബന്ധു കുട്ടൻ്റെ കാറാണ് പിടികൂടിയത്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ ആയെങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു. റിമാൻഡിലായ അർജുൻ ആയങ്കിയുടെ കസ്റ്റഡി അവസാനിച്ചു. കോടതിയിൽ ഹാജരാക്കിയ അർജുന്റെ റിമാന്‍ഡ് തുടരും. മൂന്നു ദിവസത്തേക്കായിരുന്നു അർജുനെ കണ്ണൂർ സൈബർ ക്രൈം പോലീസിന് കോടതി കസ്റ്റഡിയിൽ നൽകിയത്.

കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം താൻ തനിച്ചാണ് ചെയ്തത് എന്ന് അർജുൻ മൊഴി നൽകിയിരുന്നു. രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജിലും സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുൻപ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലും അർജുനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐ ഫോണും പോലീസ് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...

പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ്...