കോഴിക്കോട്: കോഴിക്കോട് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. മുക്കം മണാശേരിയിലെ പമ്പിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊടുത്തില്ല എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ കൂട്ടി എത്തി അക്രമം നടത്തിയതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം.
മുക്കം മണാശേരിയിലെ പമ്പില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിയോട് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വിദ്യാര്‍ത്ഥി അക്രമം നടത്തുകയായിരുന്നുവെന്ന് പമ്പ് ഉടമ അശോകന്‍ പറഞ്ഞു. സംഭവത്തില്‍ പമ്പ് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പമ്പ് ജീവനക്കാരന്‍ ബിജുവിന്പരിക്കേറ്റതായും പരാതിയിലുണ്ട്.