ആശയക്കുഴപ്പത്തിന് അറുതിയില്ല ; കാസർഗോഡ് അതിർത്തിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്  : അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തിരക്കും ആശയക്കുഴപ്പവും തുടരുകയാണ്. തലപ്പാടി അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കർണ്ണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേർക്കാണ്  ഒരു രാത്രി  മുഴുവൻ അതിർത്തിയില്‍ തുടരേണ്ടി വന്നത്. സംഭവത്തില്‍ കോഴിക്കോട് ജില്ലാ കളക്ടർ ഇടപെടുന്നില്ലെന്നാണ് ആരോപണം.

അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കർണ്ണാടക സർക്കാരാണ് പ്രത്യേക ബസിൽ ഇവരെ അതിർത്തിയിൽ എത്തിച്ചത്. എന്നാൽ പെൺകുട്ടികൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട അനുമതിക്കുള്ള അപേക്ഷകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ പ്രതികരിച്ചു. കാസർഗോഡ് ജില്ലാ കളക്ടറുമായി ആലോചിച്ച് ഉടൻ നടപടിയെടുക്കുമെന്ന് ശ്രീറാം സാംബശിവറാവു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി പേർ വേറെയും അതിർത്തിയിൽ കുടുങ്ങിയിട്ടുണ്ട്.

ഇവരിൽ രണ്ട് ദിവസം മുൻപ് അതിർത്തിയിൽ എത്തിയവർ അടക്കമുണ്ട്. സ്വന്തം വാഹനത്തിൽ അതിർത്തിയിലെത്തിയ പലർക്കും പാസില്ലാത്തതാണ് തടസമായത്. ഇന്നലെ രാവിലെ എത്തിയ പത്തംഗ സംഘം ഇങ്ങനെ അനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. എറണാകുളത്തേക്കാണ് ഇവർക്ക് പോകേണ്ടത്. അതേസമയം സംസ്ഥാനത്തേക്ക് വരാൻ പാസ് ഇല്ലാതെ അതിർത്തിയിലെത്തിയവരെ കേരളത്തിലേക്ക് കടത്തില്ലെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള ആവർത്തിച്ചു. മുത്തങ്ങ ചെക്പോസ്റ്റിലൂടെ ഇങ്ങനെ വരുന്നവരെ കടത്തിവിടില്ല. പാസ് ഇല്ലാത്തവരെ അതിർത്തിയായ മൂലഹള്ളിയിൽ തടയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...