എം.ജി.സർവകലാശാലയിൽ ഡിഗ്രി പരീക്ഷയിൽ റാങ്കുകൾ നേടിയ വിദ്യാർഥികളെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: എം.ജി.സർവകലാശാലയിൽ ഡിഗ്രി പരീക്ഷയിൽ റാങ്കുകൾ നേടിയ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളെ കോളേജിൽ അനുമോദിച്ചു. യോഗം എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും ഐ.ടി.ഡി.സി ഡയറക്ടറുമായ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറിയും കോളേജ് മാനേജ്‍മെന്റ് പ്രതിനിധിയുമായ ഡി.അനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ഡോ. എം.വി.സുരേഷ്, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാലായിൽ, എൻ.എസ്.എസ് യുണിറ്റ് കോ ഓർഡിനേറ്റർ സനില .സി, പി.ടി.എ സെക്രട്ടറി സുവിൻ.എസ്.വി, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സജ്ന ഷാജുദീൻ, സ്റ്റാഫ് സെക്രട്ടറി ശുഭ സി.എസ് എന്നിവർ സംസാരിച്ചു. ബി.എസ്.സി ഫിസിക്സ് പരീക്ഷയിൽ നന്ദന കൃഷണ നാലാം റാങ്കും അനീഷ രാജ് ആറാം റാങ്കും ബി.എ ഇംഗ്ലീഷ് ആൻഡ് ജേർണലിസം പരീക്ഷയിൽ അനന്ദു എച്ച്,  കൃഷണ ഏഴാം റാങ്കും ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ശ്രീലക്ഷ്മി.എസ് ഒൻപതാം റാങ്കും കരസ്ഥമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...