കൊട്ടിയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തനെ ആക്രമിക്കാന്‍ ശ്രമം.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ കുരീപ്പള്ളി വാര്‍ഡില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ പഞ്ചായത്തില്‍ ആക്ഷേപം സമര്‍പ്പിച്ച ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശീലാസിനെയാണ് മുന്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വീടുകയറി മര്‍ദിക്കാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.