കോൺഗ്രസ് നേതാവായ പിതാവ് ടി.എം.സി നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കട്ട: തൃണമൂൽ കോൺഗ്രസ് നേതാവായ മകന്റെ വീടിന് നേരെ കോൺഗ്രസ് നേതാവായ പിതാവ് ബോംബ് എറിഞ്ഞതായി പരാതി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 62 കാരനായ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചുറാണിനഗർ പഞ്ചായത്തിലെ ടിഎംസി യുവജന വിഭാഗം പ്രസിഡന്റായ മകൻ അനിസുർ ഷെയ്ഖിന്റെ (30) വീടിന് നേരെ ശനിയാഴ്ച രാത്രി പിതാവായ സഹിറുദ്ദീൻ ഷെയ്ഖ് ബോംബ് എറിയുകയായിരുന്നെന്നാണ് പരാതി. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അനിസുർ ഷെയ്ഖും ഭാര്യ സെഫാലി ഷെയ്ഖും തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെ സഹിറുദ്ദീനും അനിസൂറും തമ്മിലുള്ള ബന്ധം വഷളായി. സെഫാലിക്ക് ടിഎംസി പഞ്ചായത്ത് പ്രധാന്‍ പദവി നല്‍കുകയും ചെയ്തു.

ഇതിന് പിന്നാലെ പിതാവിൽ നിന്ന് ഇരുവരും മാറിത്താമസിക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. അതേസമയം ബോംബേറിൽ ആക്രമണത്തിൽ ആർക്കും പരിക്കില്ല. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് പിതാവ് തന്റെ വീട് ആക്രമിച്ചതെന്ന് അനിസുർ ആരോപിച്ചു. അതേസമയം, ഈ ആരോപണങ്ങളെ കോൺഗ്രസ് തള്ളിക്കളഞ്ഞു. മരുമകളാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് ചൂണ്ടിക്കാട്ടി സഹിറുദ്ദീനും ആരോപണം തള്ളി.ജനങ്ങളിൽ നിന്ന് സഹതാപം ലഭിക്കാൻ അനിരുൾ തന്നെ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാഹിറുദ്ദീനെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...