കനത്ത മഴ ; മഹാരാഷ്ട്രയിലെ അകോളയിൽ ക്ഷേത്രത്തിന് മുകളിൽ മരം കടപുഴകി വീണു , 7 മരണം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മഹാരാഷ്ട്ര അകോള ജില്ലയിലെ ബാലാപൂർ തഹ്സിലിലെ പരാസ് ഗ്രാമത്തിൽ ക്ഷേത്രത്തിന് മുകളിൽ മരം കടപുഴകി വീണു. കനത്ത മഴയെ തുടർന്ന് ക്ഷേത്രത്തിന്റെ തകര ഷെഡിലേക്ക് കൂറ്റൻ വേപ്പ് മരമാണ് വീണത്. സംഭവത്തിൽ 7 പേർ മരിച്ചു. ക്ഷേത്രത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകിട്ടോടെണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം. തകർന്നുവീണ ഷെഡിനടിയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

അപകടത്തെത്തുടർന്ന് രക്ഷാ പ്രവർത്തനത്തിനായി പോലീസ് സംഘങ്ങളും, ആംബുലൻസും ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, 7 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

0
കോഴിക്കോട് : നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍....

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...