സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്ന ആരോപണവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്ന ആരോപണവുമായി കോൺഗ്രസ്. സംസ്ഥാനത്ത് അപകടരമായ കൊവിഡ് വ്യാപനം. വീണിടം വിഷ്ണു ലോകമാക്കുന്ന പരിപാടിയാണ് സർക്കാരിന്റേത്. സംസ്ഥാനത്ത് നടക്കുന്നത് ഡിലൈ ദി പീക്ക് അല്ല, ഡിനൈ ദി ടെസ്റ്റ് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്. ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അപകടകരമാം വിധം മുന്നോട്ട് പോകുമ്പോഴും സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ വ്യക്തത ഇല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രാജ്യത്തെ പകുതി കൊവിഡ് രോഗികൾ കേരളത്തിലാണ് ഉള്ളത്.

മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിലേത് പതിനൊന്ന് ശതമാനത്തിന് മുകളിലാണ്. കൂടുതൽ പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചെങ്കിലും ടെസ്റ്റിംഗ് കൂട്ടുന്നതിൽ പരാജയപ്പെട്ടു. മറ്റിടങ്ങളിൽ ആർടിപിസിആർ പരിശോധനകളെ ആശ്രയിക്കുമ്പോൾ സംസ്ഥാനത്ത് നടത്തുന്ന മിഖ്യ പരിശോധനകളും ആന്റിജെനാണ്. ഇതിന്റെ ഫലപ്രാപ്തി 50 % മാത്രമാണ്. ആരോഗ്യ വകുപ്പ് ഒറ്റയ്ക്ക് കൈകാര്യം ചെയ്തതാണ് നില വഷളാക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേയും ആരും പുറത്ത് കണ്ടിട്ടില്ല.

സംസ്ഥാനത്ത് വാക്സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഡിലൈ ദി പീക്ക് പ്രയോഗം വീണിടം വിഷ്ണുലോകം ആക്കുന്ന പരിപാടിയാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. സർക്കാർ വ്യാജ പ്രചരണം നിർത്തണം. നിയമസഭ തെരഞ്ഞെടുപ്പ് വരെ ഭീതി നിലനിർത്തി ജനങ്ങളെ കുരുതി കൊടുക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളിൽ ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നതായി ഡോ.എസ്.എസ് ലാലും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...