കൊച്ചി കോർപ്പറേഷനിലും സമീപമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി കോർപ്പറേഷനിലും സമീപമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും വ്യാപകമായ വോട്ട് ക്രമക്കേട് എന്ന് കോൺഗ്രസ് പരാതി. കൊച്ചി കോർപ്പറേഷനിൽ മാത്രം 6500ലധികം ഇരട്ട വോട്ടുകൾ കണ്ടെത്തി. സമീപ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും കോൺഗ്രസ്. ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി. കൊച്ചി കോർപ്പറേഷൻ തൃപ്പൂണിത്തുറ കളമശ്ശേരി തൃക്കാക്കര വൈപ്പിൻ കൊച്ചി നിയോജകമണ്ഡലങ്ങളിലെ വോട്ടർ പട്ടികയും കോർപ്പറേഷൻ വോട്ടർപട്ടികയിലും ക്രമക്കേടെന്നാണ് കോൺഗ്രസ് പരാതി. പരിശോധിച്ച 1208456 വോട്ടുകളിൽ 130022 ഇരട്ട വോട്ടുകൾ കണ്ടെത്തി.

കൊച്ചി കോർപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. കോർപ്പറേഷൻ വോട്ടർ പട്ടികയിൽ ഉള്ള അതേ പേരും അഡ്രസ്സും വീട്ടു നമ്പറും അടക്കം സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും ഉണ്ട്. കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...