അധിനിവേശത്തെ കോൺഗ്രസും സിപിഎമ്മും സഹായിക്കുന്നു – ബിജെപി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : രാഷ്ട്രത്തിൻ്റെ പരമാധികാരത്തിന് മേൽ ബ്രിട്ടീഷ് അധിനിവേശം നടത്തുവാൻ ശ്രമിക്കുമ്പോൾ അതിനെ കോൺഗ്രസും സിപിഎമ്മും സഹായിക്കുന്നു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പറഞ്ഞു. ബിബിസി ഡോക്യുമെൻ്ററി പ്രദർശനം നടത്തി കേരളത്തിൽ മതപരമായ കലാപങ്ങൾ ഉണ്ടാക്കി വിഭജിക്കുവാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്.

ഇരുപത് വർഷം മുമ്പ് കെട്ടിച്ചമച്ച കഥ സുപ്രീംകോടതി തള്ളി കളഞ്ഞതാണ്. ഗുജറാത്ത് ഗവൺമെൻ്റിന് കലാപത്താൽ യാതൊരു പങ്കുമില്ലയെന്ന് സുപ്രീം കോടതി വിധിച്ചതാണ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി കലാപം അടിച്ചമർത്തിയെന്ന് സുപ്രീം കോടതിയും അന്വേഷണ കമ്മീഷനും പറഞ്ഞിട്ടുണ്ട്. അതിൻ്റെ പ്രതിഫലനമാണ് മൂന്ന് പതിറ്റാണ്ടായി ഗുജറാത്തിൽ ബിജെപി ഭരിക്കുന്നതതെന്നും പി. സുധീർ പറഞ്ഞു.

പിണറായി സർക്കാരിൻ്റെ ജനവിരുദ്ധനയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഡാലോചനയ്ക്കുമെതിരെ ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം കല്ലിശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എസ്. കെ രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന സെൽ കോ- ഓർഡിനേറ്റർ അശോകൻ കുളനട, ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ, ജില്ലാ സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഡോ. ഗീത, ട്രഷറാർ കെ. ജി കർത്ത, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, കലാരമേശ്, അജി. ആർ നായർ, രമേശ് പേരിശ്ശേരി,പി. ടി ലിജു, രശ്മി സുഭാഷ്, ടി. ഗോപി, ജിബി കീക്കാട്ടിൽ, പി. എ നാരായണൻ, സിന്ധു ലക്ഷ്മി, ജയശീ സതീഷ്, ടി. സി സുരേന്ദ്രൻ, എൻ.ശ്യാം, പി. ജി. മഹേഷ്, നിഷ ടി നായർ, ശ്രീവിദ്യ മുഖശ്രീ, മനു തെക്കേടത്ത്, ഷൈൻ പുന്തല തുടങ്ങിയവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...