അയിരൂർ : രൂക്ഷമായ വിലകയറ്റത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ അധിക നികുതി ഏർപ്പെടുത്തിയ രീതി പ്രതിഷേധാർഹമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ലാലു ജോൺ പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്ക് എതിരെ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി അയിരൂർ വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് തോമസ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സഞ്ജയ്കുമാർ , ഉണ്ണി പ്ലാച്ചേരിൽ , വി.ജി. തോമസുകുട്ടി , വിദ്യാധരൻ അബലത്ത് , മാത്യു നെച്ചുമണ്ണിൽ , ശ്രീജിത്ത് അയിരൂർ , ശശി തടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.