കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകും ; ചർച്ച ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ്‌. ഡൽഹിയിലെ ചർച്ച ഇന്നും തുടരും. എംപിമാരുമായി മുതിർന്ന നേതാക്കൾ വീണ്ടും കേരള ഹൗസിൽ വെച്ച് ചർച്ച നടത്തും. ഗ്രൂപ്പ് സമവാക്യങ്ങളും എം.പിമാരുടെ താത്പര്യങ്ങളും എതിർപ്പുകളും പരിഗണിച്ചതോടെ അന്തിമസ്ഥാനാർഥി പട്ടികയിലേക്കെത്താൻ നേതാക്കൾക്കായില്ല. സിറ്റിംഗ് എം.എൽ.എ മാരിൽ കെ.സി ജോസഫ് ഒഴികെ ഉള്ളവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. കോൺഗ്രസ്‌ മത്സരിക്കുന്ന ബാക്കി 70 സീറ്റുകളിൽ യുവാക്കൾ, പുതുമുഖങ്ങൾ, വനിതകൾ എന്നിവർക്ക് പ്രാമുഖ്യം വേണമെന്നതാണ് ഹൈക്കമാൻഡ് നിർദേശം. ഇത് പാലിക്കപ്പെട്ടാൽ ഗ്രൂപ്പുകൾ മുമ്പോട്ട് വെച്ച പലർക്കും സീറ്റ്‌ ലഭിക്കാതെയാകും.

മാനദണ്ഡങ്ങളിൽ ചിലർക്ക് മാത്രം ഇളവ് നൽകണമെന്ന നേതാക്കളുടെ ആവശ്യം ചർച്ച സങ്കീർണമാക്കുകയാണ്. ചർച്ചയിൽ ഇത് വരെ പങ്കെടുക്കാതെ മാറി നിൽക്കുന്ന കെ മുരളീധരൻ അടക്കമുള്ള എം.പിമാരെ അനുനയിപ്പിക്കുന്നതിന്റെ  ഭാഗമായാണ് കേരള ഹൗസിൽ ചായ സത്കാരം സംഘടിപ്പിച്ചിരിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിപ്പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം വിജയ സാധ്യത പരിഗണിച്ച് നൽകി മാറ്റങ്ങൾ വാരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോട് കൂടി അന്തിമ പട്ടിക എന്ന നിലയിലാണ് ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....