Saturday, May 4, 2024 10:13 pm

പറവൂരില്‍ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് സമര്‍പ്പിച്ച സാധ്യത സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന കൗണ്‍സില്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : പറവൂരില്‍ സി.പി.ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് സമര്‍പ്പിച്ച സാധ്യത സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന കൗണ്‍സില്‍ തള്ളി. പുതിയ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാന്‍‌ നിര്‍ദേശം നല്‍കി. സി.പി.ഐ മണ്ഡലം കമ്മറ്റി സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടിക വെട്ടിയാണ് ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. സിപിഐ പറവൂര്‍ മണ്ഡലം കമ്മറ്റി സംസ്ഥാന കൗൺസിൽ അംഗം എം.ടി നിക്സന്‍റെയും എ.ഐ.വൈ.എഫ്. ജില്ലാ ജോയിന്റ്  സെക്രട്ടറി ഡിവിൻ കെ. ദിനകരന്റെയും പേരുകളാണ് ജില്ലാ നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നത്. മണ്ഡലം കമ്മറ്റി നല്‍കിയ പേരുകളില്‍ ഡിവിന്റെ  പേര് വെട്ടി പകരം ടി.സി സഞ്ജിത്ത്, കെ.ബി അറുമുഖന്‍ എന്നീ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനാര്‍ഥി ലിസ്റ്റ് തയ്യാറാക്കിയത്.

ഡിവിന്റെ  പേര് വെട്ടിയതില്‍ താഴെതട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തമായിരുന്നു. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായ ഡിവിന്റെ  പേര് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ അപാകതയുണ്ടെന്നും വിജയസാധ്യതയുള്ള പേരുകള്‍ ഉള്‍പ്പെട്ടില്ലെന്നുമുള്ള വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് പറവൂരിലെ സാധ്യത ലിസ്റ്റ് സംസ്ഥാന നേതൃത്വം തള്ളിയത്. പുതിയ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ജില്ലാ എക്സിക്യൂട്ടീവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴെതട്ടില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് എം.ടി നിക്സന്റെയും ഡിവിന്‍ കെ. ദിനകരന്റെയും പേരുകള്‍ക്ക് പ്രാമുഖ്യമുള്ള പട്ടികയായിരിക്കും പുതുതായി സമര്‍പ്പിക്കുക. യുവനേതാവായ ഡിവിന്‍ കെ. ദിനകരന്‍ മുതിര്‍ന്ന സി.പി.ഐ നേതാവായ കെ. എം ദിനകരന്റെ  മകനാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനിക്കാട് പഞ്ചായത്തിൽ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു

0
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻ കുന്നിൽ തൊട്ടിപ്പടി കൊച്ചു വടക്കേൽപ്പടി റോഡിനു...

പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര മോദി തയ്യാറാവണം : എസ്ഡിപിഐ

0
പത്തനംതിട്ട : രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര...

ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

0
പത്തനംതിട്ട: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ...

കുഴിപ്പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ ( മെയ് 5) ; പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു

0
തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ( കുഴിപ്പള്ളി...