ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും തന്നെ – ധര്‍മജന്‍ ബാലുശേരിയില്‍, തൃശൂരില്‍ പത്മജ, കോന്നിയില്‍ റോബിന്‍ പീറ്റര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ. കോണ്‍ഗ്രസിന്റെ അന്തിമ സാധ്യത പട്ടികയായി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തിനു ശേഷമായിരിക്കും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക.

നേമത്ത് ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാനുള്ള ഹെെക്കമാന്‍ഡ് നീക്കത്തിനു തിരിച്ചടി. മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഇരുവരും ഹെെക്കമാന്‍ഡിനെ അറിയിച്ചു. കെ.മുരളീധരനെ നേമത്ത് സ്ഥാനാര്‍ഥിയാക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ട എന്ന ഉറച്ച നിലപാട് നേതൃത്വം സ്വീകരിച്ചാല്‍ മുരളീധരന്‍ മത്സര രംഗത്തുണ്ടാകില്ല. 21 സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കും.

ചെന്നിത്തല ഹരിപ്പാടും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും തന്നെ മത്സരിക്കും. കല്‍പ്പറ്റയില്‍ ടി.സിദ്ധിഖും പൊന്നാനിയില്‍ എ.എം.രോഹിത്തും സ്ഥാനാര്‍ഥികളാകും. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ നിന്ന് ജനവിധി തേടും. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് മത്സരിക്കും. മാത്യു കുഴല്‍നാടനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ നീക്കം. തൃശൂരില്‍ പത്മജ വേണുഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. 2016 ലും പത്മജയാണ് തൃശൂരില്‍ മത്സരിച്ചത്. വി.എസ്.സുനില്‍കുമാറിനോട് തോല്‍ക്കുകയായിരുന്നു.

കൊല്ലത്ത് ബിന്ദു കൃഷ്‌ണ, കോന്നിയില്‍ റോബിന്‍ പീറ്റര്‍, തലശേരിയില്‍ ഷമ മുഹമ്മദ്, പൂഞ്ഞാര്‍ ടോമി കല്ലാനി, കായംകുളം എം.ലിജു, വട്ടിയൂര്‍ക്കാവ് പി.സി.വിഷ്‌ണുനാഥ് എന്നിവരുടെ പേരുകള്‍ക്ക് അന്തിമ പരിഗണന. വൈക്കം- പി.ആര്‍.സോന, മാനന്തവാടി-പി.കെ.ജയലക്ഷ്‌മി, തരൂര്‍- കെ.എ.ഷീബ, നിലമ്പൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യന്‍, കഴക്കൂട്ടം-ജെ.എസ്.അഖില്‍, ഉദുമ-ബാലകൃഷ്‌ണന്‍, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് സാധ്യത.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...