കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീളുന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്തു വിട്ടേക്കും. സിറ്റിങ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയാകും പട്ടിക. സിറ്റിങ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് യോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അവസാനവട്ട  പട്ടിക പുറത്തുവിടാന്‍ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ന് കെ.പി.സി.സി ഒരു യോഗം വിളിച്ചിട്ടുണ്ട്. അതില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംസ്ഥാന നേതാക്കള്‍ വിളിച്ച യോഗം ചില എം.പിമാര്‍ ബഹിഷ്‌ക്കരിച്ചേക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിക്കുന്നത് ഗ്രൂപ്പിസമാണെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. മുതിര്‍ന്ന നേതാക്കള്‍ പോലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. യുവാക്കളേയും പുതുമുഖങ്ങളേയും ചാവേറുകളാക്കുന്നു എന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാര്‍ പരാതി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

കെ.സി ജോസഫിനും ബാബുവിനും സീറ്റ് ഉറപ്പായിട്ടില്ല. ജോസഫ് മാറി നില്‍ക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിക്കുന്നുണ്ട്. കെ ബാബുവിന്റെ കാര്യത്തിലും നേതാക്കള്‍ക്ക് സമവായമില്ല. എം.എം ഹസനും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും കഴിഞ്ഞ തവണത്തെ പരാജയവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുന്നതെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....