മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി നൂര്‍ മുഹമ്മദ് ഖാന് മരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന ഇയാള്‍ വീട്ടില്‍ വെച്ചാണ് മരിച്ചത്. കേസില്‍ നൂര്‍ മുഹമ്മദ് ഖാനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ ടൈഗര്‍ മേമന്റെ അടുത്ത അനുയായിയും കേസിലെ പ്രതികളിലൊരാളുമാണ് നൂര്‍ മുഹമ്മദ് ഖാന്. 1993 മാര്‍ച്ച് 12 ന് മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 257 ഓളം പേര് മരിക്കുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 കോടി രൂപയില്‍ കൂടുതല്‍ വിലമതിക്കുന്ന വസ്തുവകകള്‍ നശിക്കുകയും ചെയ്തിരുന്നു.
കെട്ടിട നിര്‍മ്മാതാവായ ഖാന് സ്ഫോടനത്തിനുള്ള ആര്‍ഡിഎക്സ് തന്റെ ഗോഡൗണില്‍ 58 ചാക്കിലായി സൂക്ഷിക്കുകയും പിന്നീടിത് താനെ കടലിടുക്കില്‍ ഉപേക്ഷിച്ചെന്നും തെളിഞ്ഞു.