കോൺഗ്രസ് അംഗത്വ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ് ദേശീയ തലത്തിൽ ആരംഭിച്ചിരിക്കുന്ന അംഗത്വ വിതരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലെ ആയിരത്തി എഴുപത്തിഅഞ്ച് ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അംഗത്വ ദിനാചരണം നടത്തിയതായി അംഗത്വ വിതരണത്തിന്റെ  ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

അംഗത്വ ദിനാചരണ പരിപാടിയുടെ ഭാഗമായി നേതാക്കളും പ്രവർത്തകരും ബൂത്തുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിലൂടെ കോൺഗ്രസ് അംഗത്വ വിതരണം നടത്തിയതായി അറിയിച്ചു. അംഗത്വ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടപ്ര മണ്ഡലത്തിലെ നൂറ്റി എൺപത്തി അഞ്ചാം ബൂത്തിൽ ഭവന സന്ദർശനം നടത്തി റിട്ടയേർഡ് അദ്ധ്യാപിക അന്നമ്മ ഫിലിപ്പിന് കോൺഗ്രസ് അംഗത്വം നല്കി ഡി.ഡി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു.

ജില്ലയിലെ വിവിധ ബൂത്തുകളിൽ നടത്തിയ അംഗത്വ വിതരണത്തിന് മുതിർന്ന നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി. എ.ഐ.സി.സി നിർദ്ദേശാനുസരണം ഡിജിറ്റൽ, പേപ്പർ മെമ്പർഷിപ്പുകൾ ഉപയോഗിച്ചുള്ള അംഗത്വ വിതരണം മാർച്ച് 31-ന് സമാപിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...