ത്രിവര്‍ണ്ണത്തില്‍ ചര്‍ക്കയുമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പതാക ഇനിമുതല്‍ ; കൈപ്പത്തി പതാക തെരഞ്ഞെടുപ്പിന് മാത്രം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ത്രിവര്‍ണ്ണത്തില്‍ കൈപ്പത്തിക്കു പകരം ചര്‍ക്കയുമായി കോണ്‍ഗ്രസിന് പുതിയ പതാക. തെരഞ്ഞെടുപ്പു സമയത്തൊഴികെ കോണ്‍ഗ്രസിന്റെ പതാകയായി ഉപയോഗിക്കുക ചര്‍ക്ക മുദ്രണം ചെയ്ത മൂവര്‍ണക്കൊടിയാകുമെന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ചിഹ്നമായ കൈപ്പത്തി പതിപ്പിച്ച കൊടി തെരഞ്ഞെടുപ്പു സമയത്തു മാത്രമാകും ഉപയോഗിക്കുക.

സംസ്ഥാനത്തു രൂപീകരിക്കുന്ന 1,500 യൂണിറ്റ് കമ്മിറ്റികള്‍ക്കു വേണ്ട ഖാദി പതാകകള്‍ നെയ്തതു കരിമ്പുഴയിലാണ്. യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം 30നു കരിമ്പുഴയിലാണു നടക്കുന്നത്. നെയ്ത്തുഗ്രാമമായതിനാല്‍ പതാക ഇവിടെത്തന്നെ തയ്യാറാക്കാന്‍ കഴിയുമോയെന്നു കെപിസിസി ആരാഞ്ഞു.

സ്ത്രീകളുടെ നേതൃത്വത്തിലാണു കുങ്കുമം, വെള്ള, പച്ച തുണികള്‍ തുന്നിച്ചേര്‍ത്തു കൊടികള്‍ നിര്‍മ്മിച്ചത്. ചര്‍ക്കയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതിനു പകരം വരച്ചു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് ഇവ കൈമാറി. കരിമ്പുഴയിലെ തറികളില്‍ തയ്യാറാക്കുന്ന സാരി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ പ്രസിദ്ധമാണ്. ഭൂരിഭാഗം വീടുകളിലും തറികളുണ്ട്. പാലക്കാട് ജില്ലയില്‍ ശ്രീകൃഷ്ണപുരത്തിനടുത്താണു കരിമ്പുഴ ഗ്രാമം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...