പാലക്കാട് കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ട.എസ്‌ഐ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുട്ടികളുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌ സൈറ്റുകളിലൂടെയും കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്റ്റില്‍. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് പിടിയിലായത്. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പോലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോമും ഇന്റര്‍പോളും പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് റിട്ട.എസ്‌ഐയും പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിലായി പോലീസ് പരിശോധന നടത്തി. ഇതില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 ലാപ്‌ടോപ്പും  10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ ഏഴുമുതല്‍ തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

കുട്ടികളുടെ അശ്ലീല വീഡിയോ സ്ഥിരമായി കാണുന്നവരുടെയും ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോം പോലീസിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയില്‍ നിന്ന് പ്രതികള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് കണ്ടെടുക്കാനാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. സ്ഥിരമായി ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരുടെ ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളും പോലീസിന് നല്‍കാറുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...