തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. നേമത്തോ വട്ടിയൂര്‍ക്കാവിലോ മല്‍സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്ന് കെ.മുരളീധരനും വ്യക്തമാക്കി.
നാലും അഞ്ചും തവണ മല്‍സരിച്ചവരെ ഒഴിവാക്കണമെന്ന് വി.എം.സുധീരന്റെ നിലപാട്. പരമാവധി അഭിപ്രായം ശേഖരിച്ച ശേഷമേ സ്ഥാനാര്‍ഥികളെ തീരുമാനിക്കാവൂ എന്ന് പി.സി.ചാക്കോ വ്യക്തമാക്കി. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കെ.സുധാകരന്‍ പറഞ്ഞു . മുരളിക്ക് ഇളവുണ്ടോയെന്ന് എ.ഐ.സി.സി പറയും. കോണ്‍ഗ്രസില്‍ അതൃപ്തര്‍ ഒട്ടേറെയുണ്ടെന്ന് കെ.സുധാകരന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമാണ് ഇരുവരുടെയും പ്രതികരണം.