ഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഇന്ന് ചേരും. കേരളം ഉള്‍പ്പെടെയുളള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം മുഖ്യ ചര്‍ച്ചയാകുമെന്നാണ് സൂചന. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും വിലയിരുത്തും. പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്‌തേക്കും.
പരാജയം നിരാശപ്പെടുത്തുന്നതാണെന്നും തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കപില്‍ സിബല്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളും പരാജയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വിശദമായ ചര്‍ച്ചയ്ക്ക് വരുന്നത്. കേരളത്തില്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.