സി.പി.എം കട്ടുമുടിച്ച കുമ്പഴ വടക്ക്, മൈലപ്ര സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണം : കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം ഭരണത്തിലുള്ള മൈലപ്ര, കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്കുകളിലെ സഹകാരികളുടെ നിക്ഷേപതുക തിരികെ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മൈലപ്ര മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ മുൻ സി.പി.എം ഭരണ സമിതിയുടെ കാലത്ത് നിക്ഷേപകരുടെ നൂറ് കോടിയിൽപരം രൂപ തട്ടിപ്പ് നടത്തിയത് തിരികെ പിടിച്ച് നല്കുന്നതിന് സഹകരണ വകുപ്പും പുതിയ ഭരണസമിതിയും നടപടി സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും വഞ്ചനയുമാണെന്ന് കോൺഗ്രസ് പ്രവർത്തകയോഗം കുറ്റപ്പെടുത്തി.

സി.പി.എം നിയന്ത്രണത്തിലുള്ള കുമ്പഴ വടക്ക് സർവീസ് സഹകണ ബാങ്കിലും നിക്ഷേപതുക നിരികെ നല്കുന്നില്ലെന്നും ഇത് ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സഹകണ മന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നതിന് പ്രവർത്തക യോഗം തീരുമാനിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിബു മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ ക്യാപ്റ്റൻ സി.വി വർഗീസ്, ബിജു സാമുവൽ, എസ്.സുനിൽ കുമാർ, ബിന്ദു ബിനു, ജെസി വർഗീസ്, ജോബിൻ തോമസ് മൈലപ്ര, ഓമന വർഗീസ്, ജോബി മണ്ണാരക്കുളഞ്ഞി, റോസമ്മ ബേബി, മനു പി.എം, മാത്തുക്കുട്ടി വർഗീസ്, ഷാജി പെരിശ്ശേരിയൽ, ലില്ലിക്കുട്ടി, ഗോപി മേക്കഴൂർ, പ്രസാദ് പർത്തല എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

0
പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ...

മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരന്റെ ഭാഗത്തുനിന്നുള്ളത് മോശമായ ഇടപെടൽ; വിമർശനവുമായി കെ കെ ശൈലജ...

0
തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ...

നന്ദിഗ്രാം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായി കോടതി നടപടി; ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

0
കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മിലന്‍ പ്രധാന് തിരിച്ചടി....

നാദാപുരത്ത് ആശങ്ക പരത്തി അജ്ഞാത ജീവിയുടെ ആക്രമണം; കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ, സ്കൂളുകൾക്ക് അവധി

0
കോഴിക്കോട്: നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്...