ചെങ്ങന്നൂര്‍ : നാഷണൽ ഹെറാൾഡ് വിഷയവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും കേസിൽ കുടുക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരുപാടിയുടെ ഭാഗമായി പുലിയൂര്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിയൂര്‍ പോസ്റ്റാഫീസിനു മുന്നില്‍ പ്രതിക്ഷേധ ധർണ നടത്തി. ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോജി ചെറിയാന്‍, ബ്ലോക്ക് കോണ്‍ഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് സജി ചരവൂര്‍, ജനറല്‍ സെക്രട്ടറി പി.എസ് ചന്ദ്രദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ ഗോപാലകൃഷ്ണന്‍, രതിസുഭാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി തമ്പി വെങ്ങാഴിയില്‍, സുഭാഷ് വട്ടയൂഴത്തില്‍, പി.ജി എബ്രഹാം, കെ.കെ രാജേന്ദ്രന്‍ ഇലഞ്ഞിമേല്‍, ബാബു ദാനിയേല്‍ ഡന്‍സണ്‍ കോട്ടേജ്, പി.സി രാജു,അനിയന്‍ കോട്ടൂര്‍, തോമസ് കുളിയ്ക്കാംപാലം എന്നിവര്‍ പ്രസംഗിച്ചു.