കോന്നി : ഇന്ധവില വര്‍ദ്ധനവ് പിന്‍വലിക്കുക, മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്തിനെക്കുറിച്ച് അന്വേഷിക്കുക, മുട്ടില്‍ മരംമുറി കേസിലെ കുറ്റവാളികളെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോന്നി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ യു.ഡി. എഫ് ജില്ല ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് ഉദ്ഘാടനം ചെയ്തു.
കെ.പി. സി.സി അംഗം മാത്യു കുളത്തുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ്ജ് , റോബിന്‍ പീറ്റര്‍, തോമസുകുട്ടി കുമ്മണ്ണൂര്‍, സാമുവേല്‍ കിഴക്കുപുറം, ഉമ്മച്ചന്‍ വടക്കേടത്ത് , തോമസ് ജോസഫ് ,അബ്ദുള്‍ മുത്തലീഫ്, കെ.എസ് ജോസ്, വര്‍ഗ്ഗീസ് ചള്ളയ്ക്കല്‍, സജി കൊട്ടയ്ക്കാട് ,എസ്.വി പ്രസന്നകുമാര്‍ , സലിം പി.ചാക്കോ , ഐവാന്‍ വകയാര്‍, മോന്‍സി ഡാനിയേല്‍, ശ്യം എസ്. കോന്നി, ലീല രാജന്‍ , പ്രൊഫ. ഡി. ബാബു ചാക്കോ ,റോജി ഏബ്രഹാം , പ്രൊഫ. ജി. ജോണ്‍ , കെ. വിശ്വംഭരന്‍ , എസ്.പി സജന്‍ , അനീഷ് വിശ്വനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.