മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചത്തീസ്ഗഢ് : മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ വസതിയിലാണ് രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിരണ്ടുകാരനായ ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗനമം. എങ്കിലും മരണം ആത്മഹത്യയാണോയെന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് ആത്മഹത്യ ക്കുറിപ്പ് കണ്ടെത്തിയോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഭാട്ടിയക്ക് മാര്‍ച്ചില്‍ കോവിഡ് ബാധിച്ചിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ ഭാട്ടിയയെ ഗുരുതരമായി ബാധിച്ചിരുന്നതായി പറയപ്പെടുന്നു. ഖുജി നിയമസഭാമണ്ഡലത്തില്‍ നിന്നും മൂന്നുതവണ എം.എല്‍.എയായി ഭാട്ടിയ തെരഞ്ഞെടുക്കപ്പെട്ടു. ചത്തീസഗഢില്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി മന്ത്രിസഭയില്‍ വാണിജ്യവ്യവസായ സഹമന്ത്രിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...