കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ നവംബർ 2-ന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കും പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കുന്നതിനുമായി കെ.പി.സി.സി.സി നിർദ്ദേശ പ്രകാരം ജില്ലയിലെ ബൂത്ത് തലം മുതലുള്ള ഭാരവാഹികളേയും പ്രവർത്തകരേയും നേതാക്കളേയും പങ്കെടുപ്പിച്ചുള്ള കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ നവംബർ 2-വ്യാഴാഴ്ച്ച പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ 10 – മണിക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ പ്രഭാഷണം നടത്തും. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ഭാരവാഹികളായ പഴകുളം മധു, എ.എ.ഷുക്കൂർ, എം.എം നസീർ മറ്റ് നേതാക്കൾ എന്നിവർ പ്രസംഗിക്കും. കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് പ്രസിഡന്റുമാർ, ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ, സഹകരണ സംഘം എന്നിവിടങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികൾ എന്നിവർ ജില്ലാ പ്രവർത്തക കൺവെൻഷനിൽ പങ്കെടുക്കും
ഉച്ചക്ക് രണ്ടര മണിക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി സി. ഭാരവാഹികൾ എന്നിവരുടെ നേതൃസംഗമവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഡി.ഡി.സി ജനറൽ സെക്രട്ടറി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ നദിയില്‍ ഇറക്കുന്നതിന് നിരോധനം

0
പത്തനംതിട്ട : ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാം...

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...