സസ്‌പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് ; രാഹുൽ റായിബറേലിയിൽ ; അമേഠിയിൽ കെ.എൽ ശർമ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി റായിബറേലിയിൽ മത്സരിക്കും. അമേഠിയിൽ മുതിർന്ന നേതാവ് കിശോരിലാൽ ശർമയാണ് സ്ഥാനാർഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി അമേഠി ഉറപ്പിച്ചു. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. പത്രിക സമർപ്പിക്കാനായി അമേഠി കലക്ടറേറ്റിലേക്ക് തുറന്ന വാഹനത്തിലാണ് പോകുന്നത്. നൂറുകണക്കിന് ബൈക്കുകളും കാറുകളും അകമ്പടിയാകും. നെഹ്റു കുടുംബത്തിൽനിന്നു മത്സരിക്കുന്നവർ, മണ്ഡലം ബി.ജെ.പിയിൽനിന്നു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം.

റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിവരെ പ്രിയങ്ക ഗാന്ധി സമ്മതം മൂളിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതിയാണ് അർധരാത്രി വരെ കാത്തിരുന്നത്. പ്രിയങ്ക തീരുമാനം എടുക്കാൻ വൈകുമെന്ന് അറിയിച്ചതോടെ ലഡാക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സിറ്റിങ് എം.പി സെറിങ് നംഗ്യാലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മോദി ക്യാംപിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....