മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി. യമുന നദിയില്‍ ഇന്നലെയാണ് ചടങ്ങ് നടന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു. സ്മാരകത്തെ ചൊല്ലി വിവാദമുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയൊന്നും നിമജ്ജന ചടങ്ങില്‍ കണ്ടില്ലെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. സ്മാരകത്തിന്‍റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി മന്‍മോഹന്‍ സിംഗിനെ അപമാനിക്കുകയാണെന്നും ആരോപിച്ചു. വിവാദം പല വഴി നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. സംസ്ക്കാര ചടങ്ങിന് ശേഷം സോണിയ ഗാന്ധിയും പ്രിയങ്കഗാന്ധിയും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ചിതാഭസ്മ നിമജ്ജന ചടങ്ങ് തികച്ചും സ്വകാര്യമായി നടത്താനാണ് താല്‍പര്യമെന്ന് ഭാര്യയും മക്കളും അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...