Thursday, July 3, 2025 12:57 pm

കോ​ണ്‍​ഗ്ര​സി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തുടരുന്നു ; രാജിവെക്കില്ലെന്ന് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ക​ന​ത്ത തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. പാ​പ​ഭാ​രം മു​ഴു​വ​ന്‍ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​നു​മേ​ല്‍ ചാ​രാ​ന്‍ ഗ്രൂ​പ്പു​ക​ളും നേ​താ​ക്ക​ളും ശ്ര​മി​ക്കു​മ്പോ​ള്‍ കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നാ​ണ്​ മ​റു​വാ​ദം.

ഇ​തോ​ടെ പാ​ര്‍​ട്ടി​യി​ലെ ത​ല​മു​റ​മാ​റ്റ​വും സ​മൂ​ല അ​ഴി​ച്ചു​പ​ണി​​യും സം​ശ​യ​ത്തി​ലാ​യി. തോ​ല്‍​വി​ക്ക്​ മു​ഖ്യ​കാ​ര​ണം കെ.​പി.​സി.​സി​യു​ടെ​യും പാ​ര്‍ട്ടി​യു​ടെ​യും ദൗ​ര്‍ബ​ല്യ​മാ​ണെ​ന്നാ​ണ്​ പ്ര​മു​ഖ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി​ത്​ ഊ​ര്‍​ജ​സ്വ​ല​മാ​യ നേ​തൃ​ത്വം വ​ര​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കെ.​പി.​സി.​സി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്ത്​ പു​തി​യ​മു​ഖം വ​ര​ണ​മെ​ന്നും താ​ഴെ​ത്ത​ട്ട്​ മു​ത​ല്‍ സം​ഘ​ട​ന സം​വി​ധാ​നം പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഇ​വ​രെ​ല്ലാം ആ​ഗ്ര​ഹി​ക്കു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്തം സാ​​േ​ങ്ക​തി​ക​മാ​യി ഏ​റ്റെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ലും സ്വ​യം രാ​ജി​വെ​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നിലപാടി​ലാ​ണ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഹൈ​ക്ക​മാ​ന്‍​ഡ്​ എ​ടു​ക്കു​ന്ന ഏ​തു​ തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്നും അദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കു​ന്നു. തോ​ല്‍​വി​യു​ടെ​ ഉ​ത്ത​ര​വാ​ദി​ത്തം ത​നി​ക്ക് മാ​ത്ര​മ​​ല്ലെ​ന്നാ​ണ്​ മു​ല്ല​പ്പ​ള്ളി​യു​ടെ നി​ല​പാ​ട്. തോ​ല്‍​വി ച​ര്‍​ച്ച​ചെ​യ്യാ​ന്‍ വെ​ള്ളി​യാ​ഴ്ച കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി ചേ​രു​ന്നു​ണ്ട്.

മു​ല്ല​പ്പ​ള്ളി​യെ പ്ര​സി​ഡ​ന്റ്  സ്​​ഥാ​ന​ത്ത്​ നി​ല​നി​ര്‍​ത്തി​ മു​ന്നോ​ട്ട്​ പോ​കു​ന്ന​ത്​ പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ അ​പ​ക​ട​ത്തി​ലേ​ക്ക്​ എ​ത്തി​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ വി​വി​ധ ഗ്രൂ​പ്പു​ക​ള്‍​ക്കു​ള്ള​ത്. ഉ​റ​ങ്ങു​ന്ന പ്ര​സി​ഡ​ന്റ് ​ എ​ന്തി​നാ​ണെ​ന്ന ഹൈബി ഈ​ഡ​ന്റെ  ഒ​റ്റ​വ​രി ഫേ​സ്​​ബു​ക്ക്​ ചോ​ദ്യം അ​തി​ന്റെ  ഭാ​ഗ​മാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ്​ കെ.​സി. ജോ​സ​ഫും അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന്​ പ​ര​സ്യ​നി​ല​പാ​ട്​ എ​ടു​ത്തു​ക​ഴി​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റി​നി​ല്‍​ക്കാ​ന്‍ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ല​പാ​ട്​ മാ​റ്റാ​ന്‍ അ​ടു​ത്ത വി​ശ്വ​സ്​​ത​രി​ല്‍​നി​ന്ന്​ ക​ടു​ത്ത സ​മ്മ​ര്‍​ദ​മു​ണ്ട്. പു​തി​യ എം.​എ​ല്‍.​എ​മാ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി മന​സ്സി​ലാ​ക്കി​യാ​യി​രി​ക്കും ചെ​ന്നി​ത്ത​ല​യു​ടെ അ​ന്തി​മ തീ​രു​മാ​നം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...

ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ആത്മഹത്യ ചെയ്തു

0
മുംബൈ : ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍...

പു​തു​ശേ​രി​ഭാ​ഗം ഗ​വ​ൺ​മെന്‍റ് എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി

0
അ​ടൂ​ർ : പു​തു​ശേ​രി​ഭാ​ഗം ഗ​വ​ൺ​മെന്‍റ് എ​ൽ​പി സ്കൂ​ളി​ന് അ​ടൂ​ർ എം​എ​ൽ​എ...