പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌: തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് തീര്‍ത്തും നിരാശാജനകമാണെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വീഴ്‌ചകള്‍ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം പാര്‍ട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ പറഞ്ഞു.

തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. താനെന്ത് തെറ്റാണ് ചെയ‌്തത്’ മുല്ലപ്പള്ളി വികാരാധീതനായി.

വിജയത്തിന് പിതൃത്വം വഹിക്കാന്‍​ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ 20 ല്‍ 19 നേടിയപ്പോള്‍ എനിക്കാരും പൂച്ചെണ്ട്​ തന്നിട്ടില്ലെന്നും എന്നിട്ടും ഇപ്പോള്‍ പരാജയം ഉണ്ടായപ്പോള്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്‍റ്​ എന്ന നിലയില്‍ താന്‍ ഏല്‍ക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...