കോൺ​ഗ്രസ് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പതാക പൊട്ടി വീണു ; സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോൺ​ഗ്രസ് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ നാടകീയ രം​ഗങ്ങള്‍. പാര്‍ട്ടി പതാക പൊട്ടി സോണിയ ഗാന്ധിയുടെ ദേഹത്തുവീണു. ഇതുകാരണം സോണിയ ഗാന്ധിക്ക് പതാക ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയുമായിരുന്നു. കോണ്‍ഗ്രസിന്‍റെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് പതാക ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...