കോൺഗ്രസ് അനുയായികൾ തന്നേയും പിതാവിനേയും വ്യക്തിഹത്യ ചെയ്യുകയാണ് ; ശർമ്മിഷ്ഠ മുഖർജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോൺഗ്രസ് അനുയായികൾ തന്നേയും തന്റെ പിതാവും മുൻ രാഷ്‌ട്രപതിയുമായ പ്രണബ് മുഖർജിയേയും അധിക്ഷേപിക്കുകയാണെന്നും ഇതിൽ നിന്നും അണികളെ വിലക്കണമെന്നും തനിക്ക് നീതി നൽകണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തയച്ച് ശർമ്മിഷ്ഠ മുഖർജി. രണ്ട് പേജുകളിലായി എഴുതിയ ഈ കത്ത് ശർമ്മിഷ്ഠ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. ഏറ്റവും മോശമായ ഭാഷയാണ് തനിക്കും പിതാവിനുമെതിരെ കോൺഗ്രസ് അണികൾ ഉപയോഗിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളിംഗിന് ഇരയായിട്ടുണ്ടെന്നും, മോശമായി അധിക്ഷേപിച്ച ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശർമ്മിഷ്ഠ വ്യക്തമാക്കുന്നു.

” എന്നേയും എന്റെ പിതാവിനേയും ഏറ്റവും മോശം രീതിയിലാണ് അവർ അധിക്ഷേപിച്ചത്. അത് എന്തൊക്കെയാണെന്ന് ആവർത്തിക്കാൻ പോലും ബുദ്ധിമുട്ടുണ്ട്. പിതാവിനെതിരെ ലൈംഗികമായ പരാമർശങ്ങൾ പോലും ഇക്കൂട്ടർ നടത്തുന്നു. ഇതെല്ലാം വളരെയധികം ഞെട്ടലുണ്ടാക്കി. ജയറാം രമേശിനേയും സുപ്രിയ ശ്രീനേറ്റിനേയുമെല്ലാം ടാഗ് ചെയ്ത് ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു, എന്നാലും ഈ കത്തുകൾക്ക് യാതൊരു പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...