ന്യൂഡൽഹി: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോകനേതാക്കൾ ഫലസ്തീനിൽ ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നും ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു. “ഫലസ്തീനിൽ 10000ത്തോളം സാധാരണക്കാർ കൂട്ടക്കുരുതി ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര അപമാനകരവുമാണ്. ഇതിൽ 5000വും കുട്ടികളാണെന്നതാണ് ഉൾക്കൊള്ളാനാവാത്ത മറ്റൊരു കാര്യം. കുടുംബങ്ങൾ ഒന്നാകെ കൊല്ലപ്പെടുന്നു, ആശുപത്രികളും ആംബുലൻസുകളും ബോംബ് ആക്രമണത്തിൽ തകർക്കപ്പെടുന്നു. അഭയാർഥി ക്യാമ്പുകളെ പോലും അവർ വെറുതെ വിടുന്നില്ല. സ്വതന്ത്രലോകത്തെ നേതാക്കൾ ഇതിന് സാമ്പത്തികമായും അല്ലാതെയും പിന്തുണ നൽകുന്നുണ്ട്. വംശഹത്യയാണ് ഫലസ്തീനിൽ നടക്കുന്നത്. ധാർമികമായി അൽപമെങ്കിലും അധികാരം ബാക്കിയുണ്ടെങ്കിൽ അന്താരാഷ്ട്ര സമൂഹം ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം”. പ്രിയങ്ക കുറിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























