പത്തനംതിട്ട : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സന്ദേശ പ്രചരണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 20 വരെ ജില്ലയിലെ എല്ലാ ബൂത്തുകളും കേന്ദ്രീകരിച്ച് പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് കോണ്‍ഗ്രസ് 138 -ാം ജന്മദിനത്തിന്‍റെ ഭാഗമായി ഭവന സന്ദര്‍ശനത്തിലൂടെ 138 രൂപാ വെച്ച് സമാഹരിക്കുന്ന 138 ചലഞ്ചും ആരംഭിക്കും. ഭവന സന്ദര്‍ശനത്തിലൂടെ ദേശീയ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും കോണ്‍ഗ്രസ് ആശയങ്ങളും വീട്ടുകാരുമായി സംവദിക്കാനും അതിന് വിനയപൂര്‍വ്വം മറുപടി നല്‍കുവാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
എല്ലാ പ്രധാന നേതാക്കളും പോഷക സംഘടനാ നേതാക്കളും ഈ ഭവന സന്ദര്‍ശനത്തില്‍ പൂര്‍ണ്ണ പങ്കാളിത്തം വഹിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ നിയോജക മണ്ഡലങ്ങളിലെ ബ്ലോക്ക് അടിസ്ഥാനത്തില്‍ എല്ലാ മണ്ഡലങ്ങളിലും ബൂത്തിലും എത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ ഭിയാന്‍ പദയാത്ര സംഘടിപ്പിക്കും. വൈക്കം സത്യാഗ്രഹത്തിന്‍റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ക്ക് ഡി.സി.സി നേതൃത്വം നല്‍കും.
യോഗം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിലൂടെ ഊര്‍ജ്ജവും യൗവ്വനവും വീണ്ടെടുത്ത കോണ്‍ഗ്രസ് ജനഹൃദയങ്ങളുടെ പ്രതീക്ഷയായി മാറിയിരിക്കുന്നതായി പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. രാഷ്ട്രീയ മൂല്യങ്ങളുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ഇളിഭ്യരായി ദിനംപ്രതി കേരളത്തിലെ സി.പി.എം മാറുന്നതായി അദ്ദേഹം ആരോപിച്ചു.
ആന്‍റോ ആന്‍റണി എം.പി, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം നസീര്‍, അഡ്വ. പഴകുളം മധു, ജി. സുബോധനന്‍, കെ.പി ശ്രീകുമാര്‍, എം.ജെ ജോബ്, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, രാഹുല്‍ മാങ്കൂട്ടത്തില്‍, മാലേത്ത് സരളാദേവി, സാമുവല്‍ കിമക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, എ. ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































