സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (‘ഗ്രാമീണ സ്പന്ദനം ക്ഷീരവൃത്തിയിലൂടെ’ എന്ന വിഷയത്തില്‍) എന്നിവയിലാണ് പൊതു വിഭാഗത്തില്‍ അവാര്‍ഡ്. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (‘ഗ്രാമീണ സ്പന്ദനം ക്ഷീരവൃത്തിയിലൂടെ’ എന്ന വിഷയത്തില്‍) എന്നിവയിലും അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ 2022 ജനുവരി 01 മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ചതാകണം. നിബന്ധനകളും അപേക്ഷാഫോമിന്റെ മാതൃകയും www.dairydevelopment.kerala.gov.in ല്‍ ലഭ്യമാണ്. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ 28ന് വൈകിട്ട് 5നകം രാംഗോപാല്‍. ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം. പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 6235 661 111, 9497 782 824.

ഡാറ്റ ജേര്‍ണലിസം ശില്‍പ്പശാല നാലിന്
കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ഏകദിന ശില്‍പ്പശാല ഫെബ്രുവരി നാലിന് കേരള മീഡിയ അക്കാദമി ഹാളില്‍ സംഘടിപ്പിക്കും. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും google/datadialogue എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 30 പേര്‍ക്കാണ് പ്രവേശനം.

സിപ്-അപ് നിര്‍മാണ പരിശീലനം
തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാളെ ( 19) രാവിലെ 10 മുതല്‍ ഫ്രൂട്ട് ജ്യൂസുകളില്‍ നിന്നും സിപ് -അപ് നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കും. ഫോണ്‍: 8078 572 094.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം. 562/2021) തസ്തികയുടെ ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ച 01/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.
(പിഎന്‍പി 198/23)

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല്‍ 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്റ്റി ഉള്‍പ്പെടെ 5900 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ www.kied.info ജനുവരി 28നു മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 0484 2 532 890, 2 550 322, 7012 376 994.

കണ്‍വന്‍ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യം: ഫണ്ട് അനുവദിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കണ്‍വന്‍ഷനുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത മണ്ഡലം (6.60 ലക്ഷം), മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ (4.13 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷന്‍ പമ്പാനദിയുടെ അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കരയിലും മാടമണ്‍ കണ്‍വന്‍ഷന്‍ പമ്പാ നദിയുടെ പെരുനാട് മാടമണ്‍ കരയിലുമാണ് നടക്കുക. കണ്‍വന്‍ഷന്‍ നഗര്‍ ഉപയോഗ യോഗ്യമാക്കുക, കണ്‍വന്‍ഷന് എത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഫണ്ട് അനുവദിക്കുക വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
ചെറുകോല്‍പുഴ ഹിന്ദുമത മണ്ഡലത്തിന് സമീപത്തെ റവന്യൂ പുറമ്പോക്ക് വൃത്തിയാക്കി കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാടമണ്ണില്‍ വള്ളത്തില്‍ എത്തുന്നവര്‍ക്ക് സമ്മേളന നഗറിലേക്ക് കയറാന്‍ സ്റ്റെപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

കണ്‍വന്‍ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യം: ഫണ്ട് അനുവദിച്ചു
റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കണ്‍വന്‍ഷനുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഫണ്ട് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത മണ്ഡലം (6.60 ലക്ഷം), മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ (4.13 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ പമ്പാനദിയുടെ അയിരൂര്‍ പഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കരയിലും മാടമണ്‍ കണ്‍വന്‍ഷന്‍ പമ്പാ നദിയുടെ പെരുനാട് മാടമണ്‍ കരയിലുമാണ് നടക്കുക. കണ്‍വന്‍ഷന്‍ നഗര്‍ ഉപയോഗ യോഗ്യമാക്കുക, കണ്‍വന്‍ഷന് എത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് ഫണ്ട് അനുവദിക്കുക വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
ചെറുകോല്‍പുഴ ഹിന്ദുമത മണ്ഡലത്തിന് സമീപത്തെ റവന്യൂ പുറമ്പോക്ക് വൃത്തിയാക്കി കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാടമണ്ണില്‍ വള്ളത്തില്‍ എത്തുന്നവര്‍ക്ക് സമ്മേളന നഗറിലേക്ക് കയറാന്‍ സ്റ്റെപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

ഗതാഗത നിയന്തണ്രം
അതിരുങ്കല്‍ – പുന്നമൂട് റോഡില്‍ കാരയ്ക്കാകുഴി അങ്കണവാടിക്ക് സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുള്ള ഗതാഗതം നാളെ (19) മുതല്‍ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. മുറിഞ്ഞകല്ലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അതിരുങ്കല്‍, എലിക്കോട്, സര്‍മുക്ക് വഴി കൂടലിലേക്കും കൂടലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സര്‍മുക്ക്, എലിക്കോട്, അതിരുങ്കല്‍ വഴി മുറിഞ്ഞകല്ലിലേക്കും തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപ്രന്റീസ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20 വരെ
2023 വര്‍ഷത്തെ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20 വരെ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നടക്കും. എസ്എസ്എല്‍സി വരെ പഠിച്ച്, 17 വയസ്സ് തികഞ്ഞവര്‍ക്ക്, ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ, 555 രൂപ ഫീ ഒടുക്കിയ ചെലാന്‍ എന്നിവ സഹിതം ജില്ലാ കാര്യാലയത്തില്‍ എത്തേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. വെബ്‌സൈറ്റ്: www.ceikerala.gov.in ഫോണ്‍: 0468 2 223 123.

അടിച്ചിപ്പുഴയില്‍ മെഡിക്കല്‍ ക്യാമ്പ്
എക്‌സൈസ് വകുപ്പും വിമുക്തി മിഷനും, കെ.എം. ചെറിയാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി റാന്നി അടിച്ചിപുഴ പട്ടികവര്‍ഗ സങ്കേതത്തില്‍ നാളെ (ജനുവരി 19 )രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോബിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ പ്രദീപ് മുഖ്യസന്ദേശം നല്‍കും. കെഎം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്

0
കൊച്ചി: കേരളത്തെ നടുക്കിയ വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും...

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....