ഛത്തീസ്ഗഡിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ് ; ജാതി സെൻസസ് മുഖ്യഅജണ്ട

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: ഛത്തീസ്ഗഡിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ്. അധികാരത്തിൽ തിരിച്ചെത്തിയാൽ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്. സ്ഥാനാർഥിനിർണയം പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ സാധിച്ചത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. അധികാരത്തിൽ തിരിച്ചെത്തിയാൽ ജാതി സെൻസസ് നടപ്പിലാക്കും എന്നത് തന്നെയാണ് കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനം.

കർഷകർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതും തൊഴിലില്ലാ പെൻഷൻ വിതരണം ചെയ്യുന്നതുമെല്ലാം വോട്ടായി മാറും എന്നാണ് കോൺഗ്രസ് പ്രതിക്ഷ. 2018ന് ശേഷം നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും 2021 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ കഴിഞ്ഞതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം. അതിന് പകരം വെക്കാൻ മറ്റൊരു നേതാവില്ലെന്നത് ബി.ജെ.പിയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...