ന്യൂഡല്‍ഹി : അഞ്ച് മലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം അഞ്ച് മലയാളികളെ ദേശീയ വക്താക്കളാക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്.
ആതിര രാജേന്ദ്രന്‍, നീതു, ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരുള്‍പ്പടെ 72 പേരെയാണ് ദേശീയ വക്താക്കളായി അധ്യക്ഷന്‍ ബിവി ശ്രീനിവാസ് നിയമിച്ചത്. എന്നാല്‍ ചില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനെ തുടര്‍ന്നാണ് തല്‍ക്കാലത്തേക്ക് പട്ടിക മരവിപ്പിച്ചത്. അതേസമയം കേരളവുമായി ബന്ധപ്പെട്ട പേരുകളിലല്ല പ്രശ്‌നമെന്ന് ബിവി ശ്രീനിവാസ് വ്യക്തമാക്കി.