കോൺഗ്രസ് ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ദേശീയ പ്രസ്ഥാനം : പ്രൊഫ. പി ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മതേതര ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചുളയിൽ വളർന്ന ദേശീയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൻ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനാഘോഷം പത്തനംതിട്ട രാജീവ്ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കോൺഗ്രസ് നടത്തിയത് സമാനതകൾ ഇല്ലാത്ത പോരാട്ടമായിരുന്നു. എന്തു വില നൽകിയും രാജ്യത്തിന്റെ സ്വാന്തന്ത്ര്യവും ജനാധിപത്യവും മതേതരത്വവും നിലനിർത്തേണ്ട ബാദ്ധ്യത കോൺഗ്രസിന് ഉണ്ടെന്നും പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി സ്ഥാപകദിന സന്ദേശം നല്കുകയും കേക്ക് മുറിക്കുകയും ചെയ്തു. നേതാക്കളായ പി മോഹൻരാജ്, അഡ്വ. പഴകുളം മധു, എൻ ഷൈലാജ്, എ ഷംസുദീൻ, മാലേത്ത് സരളാദേവി, എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, കെ ജാസിം കുട്ടി, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനിൽ, എസ് വി പ്രസന്നകുമാർ, സജി കൊട്ടക്കാട്, ജെറി മാത്യു സാം, ഡി എൻ ത്രിദീപ്, റെജി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ റോജി പോൾ ദാനിയേൽ, പി കെ മോഹൻരാജ്, സക്കറിയ വർഗീസ്, ഈപ്പൻ കുര്യൻ, അബ്ദുൾ കലാം ആസാദ്, പി കെ ഇക്ബാൻ, അജിത് മണ്ണിൽ, സി കെ അർജുനൻ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...